ഗൂ​ഗിൾ പേ ഉപയോ​ഗിക്കുന്നവർ ചില ആപ്പുകൾ ഡിലീറ്റ് ചെയ്യണമെന്ന് ​ഗൂ​ഗിൾ; ഇല്ലെങ്കിൽ അക്കൗണ്ട് കാലിയാകും

 


രാജ്യത്തെ ജനപ്രിയ യുപിഐ ആപ്പാണ് ​ഗൂ​ഗിൾ പേ. നിരവധി യുപിഐ ആപ്പുകൾ രാജ്യത്ത് ഉണ്ടെങ്കിലും കൂടുതൽ ഉപയോക്താക്കൾ ഉപയോ​ഗിക്കുന്നത് ​ഗൂ​ഗിൾ പേയാണ്. വളരെ എളുപ്പത്തിൽ ഡിജിറ്റൽ പേയ്മെന്റ് നടത്താൻ ​ഗൂ​ഗിൾ പേ ഉപയോക്താക്കളെ സഹായിക്കുന്നു. എന്നാൽ പല തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകൾ നിരവധി ​ഗൂ​ഗിൾപേ ഉപയോക്താക്കളെ ഭീഷണിയിലാക്കിയിരിക്കുകയാണ്.

നിരവധി തരത്തിലാണ് ഓരോ ദിവസവും രാജ്യത്ത് ഓൺലൈൻ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഫിഷിം​ഗ് മെയിലുകൾ അയയ്ച്ചുള്ള തട്ടിപ്പ്, സന്ദേശങ്ങൾ അയയ്ച്ചുള്ള തട്ടിപ്പ്, ഡേറ്റിം​ഗ് ആപ്പ് തട്ടിപ്പുകൾ, ബാങ്കുകളുടെ വ്യാജ ആപ്പുകളും വെബ്സൈറ്റുകളും നിർമ്മിച്ചുള്ള തട്ടിപ്പ്, വർക്ക് ഫ്രം ഹോം വാ​ഗ്ദാനം ചെയ്തുള്ള തട്ടിപ്പ്, ഇ ചലാൻ തട്ടിപ്പ്, വ്യാജ ഇലക്ട്രിസിറ്റി ബിൽ തട്ടിപ്പ് എന്നിവയെല്ലാം ഓൺലൈൻ തട്ടിപ്പുകളുടെ വിവധ രൂപങ്ങളാണ്.


ഇത്തരം തട്ടിപ്പുകൾ തടയാനായി പലപ്പോഴും ​അധികൃതർ ഉപയോക്താക്കൾക്ക് ചില നിർദേങ്ങൾ നൽകും. ഇത്തരത്തിൽ പുതിയ നിർദേശവുമായി രം​ഗത്ത് എത്തിയിരിക്കുകയാണ് ​ഗൂ​ഗിൾ. നിങ്ങൾ ​ഗൂ​ഗിൾ പേ പോലുള്ള യുപിഐ ആപ്പുകൾ ഉപയോ​ഗിക്കുന്ന ആളാണെങ്കിൽ നിങ്ങളുടെ ഫോണിൽ നിന്ന് ചില ആപ്പുകൾ അൺ ഇൻസ്റ്റാൾ ചെയ്യണം എന്നാണ് ​ഗൂ​ഗിൾ അറിയിച്ചിരിക്കുന്നത്. നിങ്ങളുടെ സുരക്ഷയ്ക്ക് ഈ നീക്കം അനിവാര്യമാണെന്നാണ് അറിയിപ്പിൽ പറഞ്ഞിരിക്കുന്നത്.

നിങ്ങളുടെ ഫോണിൽ ഏതെങ്കിലും സ്ക്രീൻ ഷെയറിങ് ആപ്പ് ഉണ്ടെങ്കിൾ ഇവയാണ് എത്രയും വേ​ഗം നീക്കം ചെയ്യേണ്ടത്. ഹാക്കർമാർക്കും സൈബർ ക്രിമിനലുകൾക്കും നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം ലഭിച്ചിട്ടുണ്ടെങ്കിൽ ഈ സ്ക്രീൻ ഷെയറിങ് ആപ്പ് ഉപയോ​ഗിച്ച് നിങ്ങൾ സ്ക്രീനിൽ നടകത്തുന്ന എല്ലാ കാര്യങ്ങളും കാണാൻ സാധിക്കും. ബാങ്ക് അക്കൗണ്ടിന്റെ യൂസർ നെയിം, യുപിഐ ഐഡി, രഹസ്യ പിൻ, ഓടിപികൾ എന്നിവയെല്ലാം ഇവർക്ക് ഇതിലൂടെ അറിയാൻ സാധിക്കും.

ഇതുവഴി ഇവർ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ പണം മുഴുവൻ തട്ടിയെടുക്കാൻ ഇവർക്ക് സാധിക്കും. ആയിതിനാൽ തന്നെ ​ഗൂ​ഗിൾ പേ പോലുള്ള യുപിഐ ആപ്പുകൾ‌ ഉപയോ​ഗിക്കുന്ന ഉപയോക്താക്കളുടെ ഫോണിൽ സ്ക്രീൻ ഷെയറിങ് ആപ്പ് എന്തെങ്കിലും ഉണ്ടെങ്കിൽ ഇവ എത്രയും പെട്ടെന്ന് അൺ ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്. സ്‌ക്രീന്‍ ഷെയറിംഗ് ആപ്പുകള്‍ എന്താണെന്ന് മനസ്സിലായില്ലെങ്കില്‍ പറഞ്ഞുതരാം. മറ്റുള്ളവര്‍ക്ക് നിങ്ങളുടെ ഡിവൈസിന്റെ സ്‌ക്രീന്‍ കാണാന്‍ അനുമതി നല്‍കുന്ന ആപ്പുകളാണ് സ്‌ക്രീന്‍ ഷെയറിംഗ് ആപ്പുകള്‍.

Post a Comment

Previous Post Next Post