ആശ്വാസമായി സ്വര്‍ണവില; പവന് 320 രൂപ കുറഞ്ഞ് 45960 രൂപ



കൊച്ചി:  സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണം, വെള്ളി നിരക്കുകളില്‍ ഇടിവ് രേഖപ്പെടുത്തി.

ബുധനാഴ്ച (06.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും ഒരു പവന്‍ 22 കാരറ്റിന് 320 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5745 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 45960 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.


ബുധനാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും ഒരു പവന്‍ 18 കാരറ്റിന് 280 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4760 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 38080 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 


ബുധനാഴ്ച വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 82 രൂപയില്‍നിന്ന് 01 രൂപ കുറഞ്ഞ് 81 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടരുന്നു.


ചൊവ്വാഴ്ച (05.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 100 രൂപയും ഒരു പവന്‍ 22 കാരറ്റിന് 800 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5785 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 46280 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്.


ചൊവ്വാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 90 രൂപയും ഒരു പവന്‍ 18 കാരറ്റിന് 720 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4795 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 38360 രൂപയിലുമാണ് വ്യാപാരം നടന്നത്. 


ചൊവ്വാഴ്ച വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 84 രൂപയില്‍നിന്ന് 02 രൂപ കുറഞ്ഞ്82 രൂപയിലാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയില്‍ തുടര്‍ന്നു.




Post a Comment

Previous Post Next Post