മയക്കുമരുന്ന് യഥേഷ്ടം; കണ്ണൂരില്‍ ഇതുവരെ പിടിയിലായത് 543 പേർ



കണ്ണൂർ: ജില്ലയില്‍ മയക്കുമരുന്ന് ഉള്‍പ്പെടെ ലഹരിവസ്തുക്കളുടെ ഒഴുക്ക്. മയക്കുമരുന്നുമായി ബന്ധപ്പെട്ട് ജനുവരി ഒന്നുമുതല്‍ നവംബര്‍ വരെ എക്സൈസ് മാത്രം പിടികൂടിയത് 543 പേരെ.


ഇക്കാലയളവില്‍ 1347 അബ്കാരി കേസും 553 മയക്കുമരുന്ന് കേസും 3903 പുകയില കേസുമാണ് എക്സൈസ് രജിസ്റ്റര്‍ ചെയ്തത്. അബ്കാരി കേസില്‍ 1026 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 54 വണ്ടികളും പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്തിയ 20 വണ്ടികളും പിടികൂടി. 236 സംയുക്ത പരിശോധനകളാണ് ഈ വര്‍ഷം നടത്തിയത്. 


പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയ വകയില്‍ മാത്രം നവംബര്‍ വരെ പിഴയീടാക്കിയത് 7,87,800 രൂപയാണ്. തൊണ്ടിമുതലായി 1,12,855 രൂപയും 30 മൊബൈല്‍ ഫോണും എക്സൈസ് പിടികൂടിയിട്ടുണ്ട്. കണ്ണൂര്‍ എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ ടി. രാഗേഷിന്റെ മേല്‍നോട്ടത്തില്‍ ജില്ലയിലാകെ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇത്രയും കേസുകള്‍ പിടികൂടിയത്. പുരുഷൻമാര്‍ മാത്രമാണ് മുൻ വര്‍ഷങ്ങളിലെല്ലാം അധികം പിടിയിലായതെങ്കിലും ഈ വര്‍ഷം നിരവധി യുവതികളും വീട്ടമ്മമാരും മയക്കുമരുന്നുമായി പിടിയിലായിട്ടുണ്ട്.


🔅 *അബ്കാരി കേസില്‍ പിടികൂടിയ ഉല്‍പന്നങ്ങള്‍* 


സ്പിരിറ്റ് - 6,600 ലിറ്റര്‍, 


ചാരായം -280.5 ലിറ്റര്‍, 


വിദേശമദ്യം - 3705.899 ലിറ്റര്‍, 


വാഷ് -26372 ലിറ്റര്‍, 


ബിയര്‍ - 99.75 ലിറ്റര്‍, 


മാഹി മദ്യം - 1221.91 ലിറ്റര്‍, 


കര്‍ണാടക മദ്യം - 99.21, 


ഗോവ മദ്യം - 52.5 ലിറ്റര്‍


🔅 *മയക്കുമരുന്ന്- കഞ്ചാവ് കേസില്‍ പിടികൂടിയവ* 


കഞ്ചാവ് - 87.968 കി. ഗ്രാം, 


കഞ്ചാവ് ചെടികള്‍ 22 എണ്ണം, 


എല്‍.എസ്.ഡി 1.607 ഗ്രാം, 


എം.ഡി.എം.എ 324.412 ഗ്രാം, 


മെത്താംഫിറ്റമിൻ - 503.024 ഗ്രാം, 


ഹഷീഷ് ഓയില്‍ - 5.105 ഗ്രാം, 


ബ്രൗണ്‍ഷുഗര്‍ 13.697 ഗ്രാം, 


ഹെറോയിൻ 3.26, 


നൈട്രോസെപാം - 05 ഗ്രാം. 


സ്പാസ്മോ പ്രോക്സിവോണ്‍ - 165.85 ഗ്രാം, 


പുകയില -459.8 കി.ഗ്രാം, കഞ്ചാവ് ബീഡികള്‍ എന്നിവയും പിടികൂടിയിട്ടുണ്ട്.



Post a Comment

Previous Post Next Post