.കർണാടക ശിവമോഗയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കണ്ണൂർ ഇരിട്ടി വെളിമാനം സ്വദേശി സിജു(44) ആണ് കൊല്ലപ്പെട്ടത്. ഒപ്പം ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശിയാണ് സിജുവിനെ കൊലപ്പെടുത്തിയത്. ടാപ്പിംഗ് തൊഴിലാളിയായിരുന്നു കൊല്ലപ്പെട്ട സിജു. ഒരാഴ്ച മുമ്പാണ് ഷിജു ടാപ്പിങ് ജോലിക്കായി ഷിമോഗയിലെത്തിയത്. തിരുവനന്തപുരം സ്വദേശിയുമായി വഴക്കുണ്ടാകുകയായിരുന്നു. ടാപ്പിങ് കത്തി വെച്ചായിരുന്നു കൊലപാതകം.

Post a Comment