തിരുവനന്തപുരം: ചെന്നൈയിലേക്ക് അധിക സര്‍വീസ് നടത്താൻ കെ.എസ്.ആര്‍.ടി.സിക്ക് നിര്‍ദേശം. പ്രളയം കാരണം ട്രെയിൻ റദ്ദാക്കിയതിനെ തുടര്‍ന്നാണ് തീരുമാനം.
സര്‍വീസ് ക്രമീകരിക്കാൻ തിരുവനന്തപുരത്തെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
പാലക്കാട് എറണാകുളം കോഴിക്കോട് ഭാഗത്തേക്ക് അധിക സര്‍വീസ് നടത്തുന്നതിന് വേണ്ടി തിരുവന്തപുരം സെൻട്രലിലെയും സിറ്റി ഡിപ്പോയിലെയും ക്ലസ്റ്റര്‍ ഓഫീസര്‍മാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.
ബൈപ്പാസ് റൈഡര്‍ സര്‍വീസുകളും കൂടുതല്‍ നടത്താനും നിര്‍ദേശമുണ്ട്. അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തുന്നതിന് തിരുവനന്തപുരം സെൻട്രല്‍ ക്ലസ്റ്റര്‍ ഓഫീസറെയാണ് നിയമിച്ചത്.

Post a Comment