കണ്ണൂരില്‍ കാണാതായ പെണ്‍കുട്ടിയെ വാഹനമിടിച്ച്‌ മരിച്ച നിലയില്‍ കണ്ടെത്തി



കണ്ണൂര്‍ :കൊടക്കാട് വെളളച്ചാലില്‍ വീട്ടില്‍ നിന്നും കാണാതായ പെണ്‍കുട്ടി ജീപ്പ് തട്ടി മരണപ്പെട്ടു.

വെളളച്ചാല്‍ ശാന്തി നിലയത്തില്‍ സുരേഷ് - ചിത്ര ദമ്ബതികളുടെ മകള്‍ ആദിയ സുരേഷ് (17) ആണ് മരിച്ചത്. 

ഇന്നലെ രാത്രി 8.30 മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. തിരച്ചില്‍ നടത്തിവരുന്നതിനിടയിലുണ് പാലക്കുന്ന് ദേശീയ പാതയില്‍ വെച്ച്‌ ജീപ്പ് തട്ടി പരിക്കേറ്റ് ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലുള്ളതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. 

നില ഗുരുതരമായതിനെ തുടര്‍ന്ന് കണ്ണൂര്‍ മിംമ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ രാത്രിയോടെ മരണപെടുകയായിരുന്നു.



Post a Comment

Previous Post Next Post