കാസർകോട് കാറ്റാം കവലയിൽ കർണാടകയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു. അപകടത്തില്‍ ഏഴ് ശബരിമല തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. കർണ്ണാടകയിലെ ഷിമോഗയിൽ നിന്നുള്ള 22 ശബരിമല തീര്‍ത്ഥാടകരാണ് ബസിൽ ഉണ്ടായിരുന്നത്. ആരുടേയും പരിക്ക് ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Post a Comment