രാജ്യത്തെ റേഷൻ കാര്‍ഡുകളും ആധാര്‍ കാര്‍ഡുകളും തമ്മില്‍ 2024 മാര്‍ച്ച് 31 വരെ ബന്ധിപ്പിക്കാം എന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം അറിയിച്ചു.
ആധാര്‍ കാര്‍ഡും റേഷൻ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതുവരെ തിരിച്ചറിയല്‍ കാര്‍ഡ്, പാൻ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസൻസ്, ഓഫീസറുടെ ഔദ്യോഗിക ലെറ്റര്‍ ഹെഡിലുള്ള സാക്ഷ്യപത്രം, ഫോട്ടോയും പേരും ഉള്ള തപാല്‍ വകുപ്പ് മേല്‍വിലാസ കാര്‍ഡ്, ഫോട്ടോയുള്ള കിസാൻ പാസ്ബുക്ക് എന്നിവ ഗുണഭോക്താക്കള്‍ക്ക് ഉപയോഗിക്കാം എന്നും പൊതുവിതരണ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
രാജ്യത്തെ 99.8% റേഷൻ കാര്‍ഡുകളും ‘ഒരു രാജ്യം ഒരു റേഷൻ കാര്‍ഡ്’ പദ്ധതിയുടെ ഭാഗമായി ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട് എന്നും പൊതുവിതരണ മന്ത്രാലയം വ്യക്തമാക്കി.

Post a Comment