ഒരു വര്‍ഷമോ അതില്‍ കൂടുതലോ ഉപയോഗിക്കാത്ത അല്ലെങ്കില്‍ ഇടപാടുകള്‍ ഒന്നും നടക്കാത്ത യുപിഐ ഐഡി ഡിസംബര്‍ 31 കഴിഞ്ഞാല്‍ ബ്ലോക്ക് ചെയ്യുവാൻ തീരുമാനം.
ഇതോടെ 2024 ജനുവരി 1 മുതല്‍ ഈ യുപിഐ ഐഡികള്‍ പ്രവര്‍ത്തനം നിലക്കും.
ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ ഓണ്‍ലൈനായി പണം അയയ്‌ക്കാൻ യുപിഐ ഐഡി ഉപയോഗിക്കുന്നു. ഇവ മൊബൈല്‍ നമ്ബറുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഒരു മൊബൈല്‍ നമ്ബറിലേക്ക് ഒന്നിലധികം യുപിഐ ഐഡികള്‍ ലിങ്ക് ചെയ്തിട്ടുമുണ്ടാകാം.
ബ്ലോക്ക് ആകാതിരിക്കാനായി ഡിസംബര്‍ 31-ന് മുമ്ബ് പഴയ യുപിഐ ഐഡി സജീവമാക്കേണ്ടതുണ്ട്. ഇതിനായി യുപിഐ ഐഡി ഉപയോഗിച്ച് പണമിടപാടുകള്‍ നടത്തേണ്ടതുണ്ട്. ഉപയോക്താക്കള്‍ പഴയ യുപിഐ ഐഡി ഡീആക്ടിവേറ്റ് ചെയ്യാതെ തന്നെ പുതിയ മൊബൈലിലെ പുതിയ യുപിഐ ഐഡി ഐഡിയിലേക്ക് മൊബൈല്‍ നമ്ബര്‍ ലിങ്ക് ചെയ്യുന്നത് കൊണ്ടും ഐഡികള്‍ ബ്ലോക്ക് ചെയ്യാൻ തീരുമാനം നടക്കുന്നത്.
എൻസിപിഐയുടെ നിര്‍ദ്ദേശപ്രകാരം, എല്ലാ ബാങ്കുകളും മൂന്നാം കക്ഷി ആപ്പുകളും യുപിഐ ഐഡി നിര്‍ജ്ജീവമാക്കാൻ തുടങ്ങിയിട്ടുണ്ട്. പഴയ യുപിഐ ഐഡി ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ കൂടാൻ സാധ്യതയുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ഇത് തടയാൻ എൻപിസിഐ നിര്‍ദേശം നല്‍കി.
: പാസ്‌പോര്‍ട്ടിന് സമാനമായ നടപടികള്‍; ആധാറിന് അപേക്ഷിക്കുന്നവര്‍ക്ക് ഫിസിക്കല്‍ വേരിഫിക്കേഷനും
Post a Comment