ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്: നാളെയും കൂടി കഴിഞ്ഞാൽ ബാങ്കുകൾ മൂന്ന് ദിവസം അവധി

 


ക്രിസ്മസ് പ്രമാണിച്ച്‌ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ബാങ്കുകള്‍ക്ക് അവധി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അവധിക്കാല കലണ്ടര്‍ അനുസരിച്ച്‌, ബാങ്കുകള്‍ അഞ്ച് ദിവസം വരെ അടക്കും.

ഡിസംബര്‍ 23 നാലാം ശനിയാഴ്ചയാണ്. രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും ബാങ്കുകള്‍ക്ക് അവധിയാണ്. ഡിസംബര്‍ 24 ഞായറാഴ്ച ആയതിനാല്‍ അന്നും ബാങ്കുകള്‍ക്ക് അവധിയാണ്. ഡിസംബര്‍ 25, നു ക്രിസ്മസ് ആയതിനാല്‍ തിങ്കളാഴ്ചയും അവധിയാണ്

എന്നാല്‍ ചില അവധികള്‍ രാജ്യവ്യാപകമായി പൊതു അവധി ദിവസങ്ങളായി ആചരിക്കുമ്ബോള്‍ മറ്റുള്ളവ പ്രാദേശിക അവധി ദിനങ്ങളായി കണക്കാക്കും. ബാങ്കുകള്‍ അവധി ആണെങ്കിലും ഈ കാലയളവില്‍, എല്ലാ ഓണ്‍ലൈൻ ബാങ്കിംഗ് സൗകര്യങ്ങളും ലഭ്യമാകും. മൊബൈല്‍ ബാങ്കിംഗ് ഉപയോഗിക്കാവുന്നതാണ്.


Post a Comment

Previous Post Next Post