തിരക്ക് നിയന്ത്രിക്കാൻ ശബരിമലയിലെ ദര്‍ശനസമയം കൂട്ടും; വൈകീട്ട് 3 മുതല്‍ 11 വരെയാക്കാമെന്ന് തന്ത്രി



പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശന സമയം നീട്ടും. നിലവില്‍ വൈകിട്ട് നാല് മണി മുതല്‍ 11 മണി വരെയാണ് ദര്‍ശന സമയം.

ഇത് 3 മണിമുതല്‍ 11 മണി വരെയാക്കും. ഇക്കാര്യം തന്ത്രി ബോര്‍ഡിനെ അറിയിക്കും. തുടര്‍ന്നുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ബോര്‍ഡ് ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കും.

ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. തിരക്ക് കണക്കിലെടുത്ത് ദര്‍ശന സമയം രണ്ട് മണിക്കൂര്‍ കൂട്ടാനാകുമോ എന്ന് തന്ത്രിയോട് ചോദിച്ചറിയിക്കാനും കോടതി നിര്‍ദേശം നല്‍കി. പിന്നാലെയാണ് ദര്‍ശന സമയം കൂട്ടാനുള്ള നീക്കം.

രണ്ടു ദിവസമായി ശബരിമലയില്‍ ഭക്തരുടെ ഒഴുക്കാണ്. 18 മണിക്കൂറോളം ക്യൂ നീണ്ടിരുന്നു. വെള്ളിയാഴ്ച്ച പമ്ബയിലെത്തിയവര്‍ക്ക് ശനിയാഴ്ച്ചയാണ് ദര്‍ശനം ലഭിച്ചത്. തിരക്ക് നിയന്ത്രിക്കുന്നതില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായിട്ടുണ്ടെന്ന് ആരോപണമുയരുന്നുണ്ട്. ദേവസ്വം ബോര്‍ഡ് ഇക്കാര്യം സര്‍ക്കാരിനെ എന്നാണ് വിവരം.

Post a Comment

Previous Post Next Post