അതിശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ യെല്ലോ അലേർട്ട്!

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. മറ്റു ജില്ലകള്‍ക്ക് മഴ മുന്നറിയിപ്പില്ലെങ്കിലും മലയോര മേഖലകളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദ്ദേശമുണ്ട്. കടലാക്രമണത്തിന് സാധ്യത ഉള്ളതിനാല്‍ തീരദേശമേഖലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

Post a Comment

Previous Post Next Post