ശ്രീകണ്ഠപുരത്ത് ഓട്ടോ ടാക്സി പാര്‍ക്കിംഗിന് സ്ഥലം കണ്ടെത്തി നല്കണം: ഹൈക്കോടതി

 


ശ്രീകണ്ഠപുരം: നഗരത്തില്‍ ഓട്ടോ ടാക്സി പാര്‍ക്കിംഗിന് സ്ഥലം കണ്ടെത്തി നല്കണമെന്ന് നഗരസഭയ്ക്കും ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിക്കും ഹൈക്കോടതി നിര്‍ദേശം.

സംയുക്ത ഓട്ടോ ടാക്സി യൂണിയൻ ശ്രീകണ്ഠപുരം യൂണിറ്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടത്.

വര്‍ഷങ്ങളായി നഗരത്തിലെ ടെയ്ക്ക് എ ബ്രേക്കിന് സമീപത്തായിരുന്നു ഓട്ടോ ടാക്സി പാര്‍ക്ക് ചെയ്തിരുന്നത്. എന്നാല്‍ നഗരസഭാ സൗന്ദര്യവത്കരണത്തിന്‍റെ ഭാഗമായി പാര്‍ക്കിംഗ് ഇവിടെ നിന്ന് താത്കാലികമായി സംസ്ഥാന പാതയുടെ അരികിലേക്ക് മാറ്റി. 

എന്നാല്‍ സൗന്ദര്യവത്കരണത്തിന്‍റെ ഭാഗമായി ടെയ്ക്ക് എ ബ്രേക്കിന് സമീപത്തെ പണി തീര്‍ത്തിട്ടും നഗരസഭ സ്ഥലം വിട്ടു നല്കാൻ തയാറാകാത്തതിനാലാണ് യൂണിയനുവേണ്ടി കെ.ബാലകൃഷ്ണൻ, എൻ.ടി.ഷാജി, ടി.എച്ച്‌. ഹസൻ എന്നിവര്‍ കോടതിയെ സമീപിച്ചത്.

Post a Comment

Previous Post Next Post