മാക്കൂട്ടം ചുരം റോഡില്‍ പിക്കപ്പ് വാൻ മറിഞ്ഞ് കോഴികള്‍ ചത്തു

 


ഇരിട്ടി: മാക്കൂട്ടം ചുരം റോഡില്‍ കോഴിയെ കയറ്റിവരികയായിരുന്ന പിക്കപ്പ് വാൻ മറിഞ്ഞ് നൂറിലേറെ കോഴികള്‍ ചത്തു.


ഇന്നലെ പുലര്‍ച്ചയോടെ ആയിരുന്നു അപകടം. വീരാജ്പേട്ട ഭാഗത്തുനിന്നും ഇറച്ചി കോഴികളുമായി ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാനാണ് മാക്കൂട്ടം കാക്കത്തോട് ക്ഷേത്രത്തിനോട് ചേര്‍ന്ന പാലത്തിന് സമീപം മറിഞ്ഞത്. 


വാഹനം റോഡിലേക്ക് മറിഞ്ഞു വീണതോടെ ഇതില്‍ ഉണ്ടായിരുന്ന കോഴികളെ നിറച്ച പെട്ടികള്‍ മുഴുവൻ തോട്ടിലേക്ക് തെറിച്ചു വീണു. പതിനഞ്ച് മീറ്ററിലേറെ താഴ്ചയുള്ള തോട്ടിലേക്ക് വീണ പെട്ടികളിലുണ്ടായിരുന്ന നൂറിലേറെ കോഴികളാണ് ചത്തത്. ചുരം മേഖലയില്‍ മാക്കൂട്ടം കാക്കത്തോട് ഭാഗങ്ങളില്‍ അപകടം പതിവായിരിക്കുകയാണ്. 


ചുരമിറങ്ങി വരുന്ന വാഹനങ്ങള്‍ നിരപ്പായ പ്രദേശത്ത് എത്തുന്നതോടെ വേഗതകൂട്ടുന്നത് അപകടത്തിന് കാരണം ആകുന്നു. ചുരം റോഡ് പൂര്‍ണ്ണമായും തകര്‍ന്നതും അപകടത്തിന് മറ്റൊരു കാരണമാണ്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

Post a Comment

Previous Post Next Post