കണ്ണൂരില്‍ വാഹന പരിശോധനയില്‍ 146 കേസുകളില്‍ നിന്നായി 248000 രൂപ പിഴ ഈടാക്കി

 


കണ്ണൂര്‍: മോട്ടോര്‍ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം ജില്ലയില്‍ കഴിഞ്ഞ ദിവസം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ വാഹന പരിശോധനയില്‍ രജിസ്റ്റര്‍ ചെയ്ത 146 കേസുകളില്‍ നിന്നായി 248000 രൂപ പിഴ ഈടാക്കി.



സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവ ധരിക്കാതെ വാഹനം ഓടിച്ചവര്‍, അമിതഭാരം കയറ്റിയ വാഹന ഉപയോഗം, രൂപമാറ്റം വരുത്തി വാഹനം ഉപയോഗിച്ചവര്‍, മൂന്നുപേരുമായി മോട്ടോര്‍ സൈക്കിള്‍ യാത്ര, കോളിങ് ഫിലിം പഠിപ്പിക്കല്‍ എന്നീ വിഭാഗങ്ങളിലാണ് അധികം പിഴയും ചുമത്തിയത്.


കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്ബ്, പയ്യന്നൂര്‍,കണ്ണൂര്‍, ഇരിട്ടി, തലശേരി മേഖലകളിലാണ് പരിശോധന നടത്തിയത്. എം.വി.ഐ മാരായ ഷെല്ലി, ഷിജോ, ഷാജു, പ്രവീണ്‍ കുമാര്‍, മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിവിധ സ്‌ക്വാഡുകള്‍ പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും വാഹന പരിശോധന കര്‍ശനമായി നടപ്പാക്കും എന്നാണ് എൻഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ മുജീബ് അറിയിച്ചത്.


ഇതിനൊപ്പം ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ വാഹനം ഓടിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു.കണ്ണൂര്‍ - സര്‍വീസ് നടത്തിയ സ്വകാര്യ ബസിന്റെ ഡ്രൈവര്‍ മുഹമ്മദ് സഫ്വാൻ മൊബൈല്‍ ഫോണില്‍ സംസാരിക്കുകയും ഒരു കൈകൊണ്ട് വാഹനം ഓടിക്കുകയും ചെയ്തിരുന്നു.

Post a Comment

Previous Post Next Post