കാറ്റിൽ കനത്ത കൃഷിനാശം

 


ആലക്കോട് : മഴയിലും കാറ്റിലും കൊച്ചുകുട്ടാപറമ്പ്, കോളി പ്രദേശത്ത് വൻ കൃഷിനാശം. കമുക്, തെങ്ങ്, വാഴ, പ്ലാവ് തുടങ്ങിയവ ഒടിഞ്ഞുവീണു. കോളി-പൂവഞ്ചാൽ വൈദ്യുതിലൈനിൽ മരം പൊട്ടിവീണു. ലൈനിൽ വീണ മരങ്ങൾ വെട്ടിമാറ്റി വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു.

കളപ്പുര ബിനു, ജോജി ജോൺ, ചൊക്രാന്റകത്ത് മുഹമ്മദ്, ആറ്റുപുറത്ത്‌ ബിനു, റിൻസ് ജോൺ കളപ്പുര, അഗസ്റ്റിൻ അഞ്ചു കണ്ടത്തിൽ തുടങ്ങിയവർക്കാണ് കൂടുതൽ കൃഷിനാശം. 

തേക്ക്, മരുത് തുടങ്ങിയ മരങ്ങൾ വീടിന് സമീപത്തേക്ക് പൊട്ടിവീണെങ്കിലും അപകടമുണ്ടായില്ല. റബ്ബർ, കമുക് എന്നിവയാണ് കൂടുതലായും നിലംപൊത്തിയത്. കൊച്ചുകുട്ടാപറമ്പ്, കോളി പ്രദേശത്ത് കാറ്റിൽ കാർഷിക വിളകൾക്കുണ്ടായ നാശം

Post a Comment

Previous Post Next Post