കൊല്ലം ഓയൂരിൽ നിന്ന് കാണാതായ 6 വയസുകാരി അബിഗേല്‍ സാറാ റെജിയെ കണ്ടെത്തി. കുട്ടിയെ തട്ടിക്കൊണ്ടുപോയവർ കൊല്ലം ആശ്രാമമൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഒരു പോറൽ പോലും ഏൽക്കാതെയാണ് കുട്ടിയെ തിരിച്ചുകിട്ടയത്. അതേസമയം, പ്രതികൾക്കായി പൊലീസ് ശക്തമായ വല വിരിച്ചിരിക്കുകയാണ്. ഉടൻ തന്നെ പ്രതികളെ പിടികൂടുമെന്നാണ് വിവരം.
Post a Comment