ആലക്കോട്: ദീര്‍ഘകാലത്തെ കോടതി ഇടപെടലുകള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം ആലക്കോട് പാലം നിര്‍മാണം അവസാനഘട്ടത്തില്‍ എത്തുമ്ബോഴും വിവാദങ്ങള്‍ തീരുന്നില്ല.
അപകട സാധ്യത കൂടുതലുള്ള പ്രദേശം എന്ന പരിഗണന പോലും നല്‍കാതെ സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ജിഐ പൈപ്പുകളും ഇരുമ്ബ് പട്ടകളും ഉപയോഗിച്ചാണ് പാലത്തിന്‍റെ ഇരുകൈ വരികളും നിര്‍മിച്ചിരിക്കുന്നത്.
ജിഐ പൈപ്പുകൊണ്ട് കൈവരികള്‍ നിര്‍മിക്കുമ്ബോള്‍ വേഗത്തില്‍ തുരുമ്ബെടുത്ത് പോകാൻ സാധ്യതയുണ്ട്.
പതിറ്റാണ്ടുകള്‍ നിലനില്‍ക്കേണ്ട പാലത്തിന് ഇത്തരം കൈവരികള്‍ ഇവിടുത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യം അല്ലെന്നും വര്‍ഷങ്ങളോളം ഈടു നില്‍ക്കുന്ന കോണ്‍ക്രീറ്റ് കൈവരികളാണ് പാലത്തിനാവശ്യം എന്നാണ് വ്യാപാരികളും നാട്ടുകാരും പറയുന്നത്. എന്നാല്‍, എസ്റ്റിമേറ്റ് പ്രകാരം പാലങ്ങള്‍ക്ക് അനുയോജ്യമായ പുതിയ രീതിയാണ് ജി ഐ പൈപ്പും ഇരുമ്ബ് പട്ടയും ഉപയോഗിച്ചുള്ള കൈവരി നിര്‍മാണമെന്നാണ് അധികൃതര്‍ പറയുന്നത്.
Post a Comment