കൊല്ലം: ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ച ഫോൺ നമ്പർ തിരിച്ചറിഞ്ഞു. ഇതിന്റ ഉടമയെ പൊലീസ് കണ്ടെത്തി. ഒരു വ്യാപാരിയുടെ ഫോണിൽ നിന്നാണ് വിളിച്ചത്. കടയിൽ ഉപഭോക്താക്കളെന്ന വ്യാജേന എത്തിയ ഒരു പുരുഷനും സ്ത്രീയുമാണ് ഫോൺ വാങ്ങി വിളിച്ചതെന്ന് വ്യാപാരി പറഞ്ഞതായി പൊലീസ് പറഞ്ഞു. എന്നാൽ എവിടെയുള്ള വ്യാപാരി ആണ് ഇത് എന്നത് സംബന്ധിച്ച് വ്യക്തത പൊലീസ് നൽകിയിട്ടില്ല.

Post a Comment