ഹെവി വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എടുക്കാൻ നാളെ മുതല്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാണെന്ന് മന്ത്രി ആന്റണി രാജു.
ബസിനകത്ത് ക്യാമറയും സീറ്റ് ബെല്‍റ്റും സ്ഥാപിക്കുന്നത് ജീവനക്കാര്‍ക്ക് നല്ലതാണ്. ഇത് നിര്‍ബന്ധമാണ്. വഴിയില്‍ തടഞ്ഞുനിര്‍ത്തി പരിശോധന ഉണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു
നവംബര്‍ ഒന്ന് മുതല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും വേണമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. തീരുമാനത്തില്‍ നിന്ന് പിന്നോട്ടു പോയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ബസ് പണിമുടക്ക് ഭാഗികമാണ്. യാത്രാക്ലേശം പരിഹരിക്കാൻ കെഎസ്‌ആര്‍ടിസി കൂടുതല്‍ സര്‍വീസ് നടത്തുന്നു. പണിമുടക്ക് അനവസരത്തിലാണെന്നും മന്ത്രി പറഞ്ഞു.

Post a Comment