ഉദയഗിരി: ഭാര്യ പിതാവിനെ വെട്ടിപരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിനു ശേഷം പ്രതി ഉദയഗിരിയിലെ കൈതക്കല്‍ സോജൻ ഒളിവില്‍ പോയിരുന്നു.
ഇന്നലെ വൈകുന്നേരം വീട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് കുടിയാൻമല എസ്‌എച്ച്‌ഒ മഹേഷ് കെ. നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് അഞ്ചരയോടെ വീട്ടില്‍ വച്ച് അറസ്റ്റ് ചെയ്തത്.
പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഞായറാഴ്ച രാവിലെ പതിനൊന്നോടെ ഇയാള്‍ ഭാര്യാ പിതാവ് സേവ്യറിനെ കഴുത്തിന് വെട്ടി പരിക്കേല്‍പ്പിച്ചെന്നാണ് കേസ്. ഗുരുതരമായി പരിക്കേറ്റ സേവ്യര്‍ കണ്ണര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

Post a Comment