ആലക്കോട്: അഞ്ചു പതിറ്റാണ്ടിലേറെക്കാലം ജനങ്ങള്‍ക്ക് ആശ്രയമായിരുന്ന നെടുവോട് തൂക്കുപാലം കമ്ബി പൊട്ടിയും പലക ദ്രവിച്ചും തകര്‍ന്ന നിലയില്‍.
കുട്ടാപറമ്ബിനും നെടുവോടിനും ഇടയില്‍ രയറോംപുഴയ്ക്ക് കുറുകെയുള്ള ഈ തൂക്കുപാലം ആറ് വര്‍ഷത്തിലെറെയായി ജനങ്ങള്‍ക്ക് ഉപകരിക്കപ്പെടുന്നില്ല.
മൂന്ന് വര്‍ഷം മുമ്ബുവരെ പലകയില്‍ ചവട്ടി കമ്ബിയിലൂടെ സാഹസികമായി ഈ പാലം കടക്കാമായിരുന്നു. ഇപ്പോള്‍ അതിനും കഴിയാതെ പാലം കാടുകയറി മൂടി. പരപ്പ, നെടുവോട്, മൂന്നാംകുന്ന്, കുട്ടാപറമ്ബ് വാര്‍ഡുകളിലെ ജനങ്ങള്‍ക്ക് ഉപകരിക്കുന്നതാണ് ഈ പാലം. പാലത്തിന്‍റെ കാര്യത്തില്‍ മുട്ടാത്ത വാതിലുകളില്ലന്നാണ് നാട്ടുകാര്‍ പറയുന്നത്.
കുറച്ച് വര്‍ഷം മുമ്ബുവരെ മണക്കടവ്, കാര്‍ത്തികപുരം, ആലക്കോട്, വായട്ടുപറമ്ബ് സ്കൂളുകളിലെ കുട്ടികളും സ്ത്രീകളും അടക്കം നൂറ് കണക്കിനു ആളുകള്‍ സ്ഥിരമായി നടന്നിരുന്നത് ഈ പാലത്തിലൂടെയാണ്. പാലം നന്നാക്കി യാത്രാസൗകര്യമൊരുക്കാൻ ആലക്കോട് പഞ്ചായത്ത് അധിക്യതര്‍ നടപടി സ്വീകരിക്കുന്നില്ലന്ന് നാട്ടുകാര്‍ പറയുന്നു.
Post a Comment