രയറോം: മലയോര മേഖലയിലെ ജനവാസ കേന്ദ്രങ്ങളില്‍ കുരങ്ങ്, കാട്ടുപന്നി ശല്യം അതിരൂക്ഷം. കുരങ്ങുകള്‍ കൂട്ടത്തോടെ തെങ്ങിൻ തോട്ടങ്ങളിലെത്തി കരിക്ക്പറിച്ച് ഉള്ളിലെ കാമ്ബും കരിക്കിൻ വെള്ളവും കഴിച്ച് നാശം വരുത്തുകയാണ്.
തടയാൻ കഴിയാതെ നിസഹായരാവുകയാണ് കര്‍ഷകര്‍.
ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ഇടങ്ങളില്‍ പോലും ഇപ്പോള്‍ ശല്യമാണ്. കഴിഞ്ഞ ദിവസം മൂന്നാംകുന്നിലെ മുഹമ്മദ് കുഞ്ഞിയുടെ തോട്ടത്തില്‍ കൂട്ടമായി കുരങ്ങ് എത്തി നൂറുകണക്കിന് കരിക്ക് നശിപ്പിച്ചു. ആലക്കോട് പഞ്ചായത്തിലെ രയറോം, മൂന്നാംകുന്ന് പരുത്തിക്കല്ല്, ചാത്തമംഗലം, നെടുവോട്, പുളിയിലക്കുണ്ട് പ്രദേശങ്ങളില്‍ കാട്ടുപന്നി, കുരങ്ങ് ശല്യം രൂക്ഷമാണ്.
മൂപ്പെത്തിയും അല്ലാതെയും താഴെ വീഴുന്ന തേങ്ങയും, വിലയിടിവ് മൂലം തോട്ടങ്ങളില്‍ കൂട്ടിയിട്ടിരിക്കുന്ന തേങ്ങയും കാട്ടുപന്നിക്കൂട്ടം തിന്നു തീര്‍ക്കുന്നു. നല്ല വിലകൊടുത്ത് വാങ്ങി വയ്ക്കുന്ന തെങ്ങിൻ തൈകള്‍ പിഴുതെടുത്ത് അതിന്‍റെ ചുവട് പന്നിക്കൂട്ടം തിന്ന് നശിപ്പിക്കുന്നതും പതിവായിരിക്കുകയാണ്.
കപ്പ, ചേമ്ബ്, ചേന, വാഴ തുടങ്ങിയ കൃഷികള്‍ നശിപ്പിക്കുന്നതു മൂലവും കര്‍ഷകര്‍ നട്ടം തിരിയുകയാണ്.
Post a Comment