കോഴിക്കോട് എടച്ചേരിയിൽ 8 തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു. ഒരാൾക്ക് ഇടിമിന്നലിനെ തുടർന്ന് പൊള്ളലേറ്റു. ചിലർ ബോധരഹിതനായി വീഴുകയും ചെയ്തു. ആരുടെയും സ്ഥിതി ഗുരുതരമല്ല. എടച്ചേരി മൃഗാശുപത്രിക്ക് സമീപത്ത് വെച്ചാണ് മിന്നലേറ്റത്. മിന്നലേറ്റവരിൽ ഏഴ് പേർ നാദാപുരം താലൂക്ക് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ഒരാൾ വടകര ജില്ലാ ആശുപത്രിയിലാണ് ഉള്ളത്.

Post a Comment