ആലക്കോട്: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൈതല്‍ മലയിലേക്കുള്ള ആലക്കോട്-കാപ്പിമല-മഞ്ഞപ്പുല്ല് റോഡ് തകര്‍ന്നു.
കാപ്പിമലയില്‍ നിന്ന് മഞ്ഞപ്പുല്ലിയിലേക്കുള്ള മൂന്ന് കിലോമീറ്റര്‍ മധ്യഭാഗത്തായി ഒരു കിലോമീറ്റര്‍ ഭാഗം റോഡാണ് തകര്‍ന്നത്.
സ്വകാര്യ വാഹനങ്ങളില്‍ വരുന്നവര്‍ കാപ്പിമലയില്‍ എത്തി മറ്റു വാഹനങ്ങളിലാണ് ഇപ്പോള്‍ വനാതിര്‍ത്തിയിലേക്ക് പോകുന്നത്. റോഡ് റീടാറിംഗ് നടത്തി വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള യാത്ര സുഗമമാക്കണമെന്നാണ് സഞ്ചാരികളും നാട്ടുകാരും ആവശ്യപ്പെടുന്നത്.

Post a Comment