ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് മിന്നും ജയം. ആദ്യം ബാറ്റ് വീശിയ പാകിസ്ഥാനെ 42.5 ഓവറിൽ 191 റൺസിന് ഇന്ത്യൻ ബൗളർമാർ എറിഞ്ഞിട്ടു. പാക് നിരയിൽ ബാബർ അസം (50), മുഹമ്മദ് റിസ്വാൻ (49) എന്നിവർ മാത്രമാണ് പിടിച്ചുനിന്നത്. മറുപടി ബാറ്റിംഗിൽ ഇന്ത്യ 30.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഇന്ത്യക്ക് വേണ്ടി രോഹിത് (86), ശ്രേയസ് അയ്യർ (53) എന്നിവർ മികച്ച പ്രകടനം നടത്തി.

Post a Comment