ലിയോ ആദ്യമെത്തുക കേരളത്തില്‍; ടിക്കറ്റ് ബുക്കിങ്ങ് നാളെ മുതല്‍ ആരംഭിക്കും

 


വിജയ്-ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’ കേരളത്തില്‍ ആദ്യം പ്രദര്‍ശനത്തിനെത്തും. പുലര്‍ച്ചെ നാലിനുള്ള പ്രത്യേക ഷോയ്‌ക്കാണ് നിര്‍മാതാക്കള്‍ അനുമതി നല്‍കിയത്.

റിലീസ് ദിനമായ ഒക്ടോബര്‍ 19ന് പുലര്‍ച്ചെ നാലിനും ഒൻപതിനുമായി രണ്ട് സ്പെഷ്യല്‍ ഷോകളും 20 മുതല്‍ 24 വരെയുള്ള ദിനങ്ങളില്‍ രാവിലെ ഏഴിന് ഒരു സ്പെഷ്യല്‍ ഷോയും നടത്താനുള്ള അനുമതിക്കായാണ് നിര്‍മാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോസ് തമിഴ്നാട് സര്‍ക്കാരിനെ സമീപിച്ചത്.


റിലീസ് ദിവസം ഉള്‍പ്പെടെ ഒരു സ്പെഷല്‍ ഷോയും ചേര്‍ത്ത് പ്രതിദിനം അഞ്ച് ഷോകള്‍ നടത്താനുള്ള അനുമതിയാണ് ലഭിച്ചത്.



ആദ്യ ഷോ രാവിലെ ഒൻപതിന് മാത്രമേ ആരംഭിക്കാവൂയെന്നാണ് തമിഴ്നാട് സര്‍ക്കാറിന്റെ ഉത്തരവില്‍ പറയുന്നത്. പുലര്‍ച്ചെ 1.30 നകം പ്രദര്‍ശനം അവസാനിപ്പിക്കുകയും വേണം. ശ്രീ ഗോകുലം മൂവീസാണ് കേരളത്തില്‍ ലിയോ തീയറ്റേറിലെത്തിക്കുന്നത്.

Post a Comment

Previous Post Next Post