വായാട്ടുപറമ്പ്: ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തളിപ്പറമ്പ് ഉപജില്ല സ്കൂള്‍ കായികമേള നടത്തിയത് പെരുമഴയത്ത്.
വായാട്ട്പറമ്ബ് സെന്‍റ് ജോസഫ്സ് ഹയര്‍സെക്കൻഡറി സ്കൂള്‍ ഗ്രൗണ്ടില്‍ രാവിലെ തുടങ്ങിയതു മുതല്‍ അവസാനിക്കുന്നതുവരെ മഴയായിരുന്നു.
ജില്ലാകായിക മേളയുമായി ബന്ധപ്പെട്ട് മൂന്നിന് വൈകുന്നേരത്തിനകം ഉപജില്ലാകായിക മേള വിജയികളുടെ പേരുകള്‍ എത്തിക്കണമെന്ന് നിര്‍ദേശമുള്ളതിനാല്‍ കായിക മേള മാറ്റിവെക്കാൻ കഴിയാത്ത സാഹചര്യമായിരുന്നുവെന്നാണ് ബന്ധപ്പെട്ടവര്‍ പറഞ്ഞത്. അഞ്ച് , ആറ്, ഏഴ് തിയതികളില്‍ തലശേരില്‍ വച്ചാണ് ജില്ലാകായിക മേള. ഇതിന് പുറമെ ഒക്ടോബര്‍ ഒൻപത് മുതല്‍ 13 വരെ ഹയര്‍സെക്കൻഡറി ഇംപ്രൂമെന്‍റ് പരീക്ഷകളും നടക്കുന്നുണ്ട്. ഇതിന് ശേഷം നവംബര്‍ 16 മുതല്‍ 18 വരെ നടക്കുന്ന സംസ്ഥാന സ്കൂള്‍ കായിക മേളയ്ക്ക് വിദ്യാര്‍ഥികളെ ഒരുക്കുക എന്നതും വെല്ലുവിളിയാണ്.
Post a Comment