സംസ്ഥാനത്ത് റേഷൻ കടകളില്‍ ഡിജിറ്റല്‍ പണമിടപാട് സംവിധാനം ഒരുക്കാനൊരുങ്ങി ഭക്ഷ്യവകുപ്പ്. ഇതോടെ, ഉപഭോക്താക്കള്‍ക്ക് ക്യുആര്‍ കോഡ് സ്കാൻ ചെയ്ത് പണം നല്‍കാൻ സാധിക്കും.
നിലവില്‍, സംസ്ഥാനത്തെ 40 ശതമാനത്തോളം വ്യാപാരികള്‍ സ്വന്തം നിലയില്‍ ഈ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ക്യുആര്‍ കോഡ് സ്കാൻ ചെയ്ത് പണം നല്‍കുമ്ബോള്‍ അതത് വ്യാപാരികളുടെ അക്കൗണ്ടില്‍ പണം ക്രെഡിറ്റാകുന്നതാണ്. ഇതിനായി ഒരു ബാങ്കിനെ ചുമതലപ്പെടുത്തും.
നിലവിലുള്ളത് പോലെ പണം നല്‍കിയും റേഷൻ വാങ്ങാവുന്നതാണ്. സംസ്ഥാനത്തെ 14,000-ലധികം വരുന്ന റേഷൻ കടകളുടെ പ്രവര്‍ത്തനം പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റാൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ ക്യുആര്‍ കോഡ് സംവിധാനം ലഭ്യമാണ്.
Post a Comment