സെന്‍റ് മേരീസ് സ്കൂൾ വിദ്യാര്‍ഥികള്‍ വൃദ്ധമന്ദിരങ്ങള്‍ സന്ദര്‍ശിച്ചു

 


ആലക്കോട്: സെന്‍റ് മേരീസ് കോണ്‍വന്‍റ് സ്കൂളിലെ ശാസ്ത്ര ക്ലബിന്‍റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ഭക്ഷ്യദിനാഘോഷത്തിന്‍റെ ഭാഗമായി കാരുണ്യപുരം വൃദ്ധമന്ദിരം സന്ദര്‍ശിച്ചു.

ഇതോടൊപ്പം തങ്ങള്‍ വീട്ടില്‍ നിന്നും കൊണ്ടുവന്ന പൊതിച്ചോര്‍ അവര്‍ക്കൊപ്പമിരുന്നു കഴിക്കുകയും ചെയ്തു. അന്തേവാസികള്‍ക്കായി വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു. 


വെള്ളാട് തിരുരക്താശ്രമത്തില്‍ ഭക്ഷണസാധനങ്ങള്‍ എത്തിച്ചു നല്‍കി. മാതാപിതാക്കളേയൊ ബന്ധുക്കളേയോ വൃദ്ധ സദനത്തില്‍ എത്തിക്കില്ല എന്ന പ്രതിജ്ഞയോടെയാണ് കുട്ടികള്‍ ആശ്രമം വിട്ടത്. പ്രിൻസിപ്പല്‍ സിസ്റ്റര്‍ റോസ് മേരി സി.ജെ, എം.പി. ജിതേഷ് , സിസ്റ്റര്‍ ജൂലിറ്റ് തുടങ്ങിയവര്‍ പ്രസംഗിച്ചു. അധ്യാപകരായ സൗമ്യ രാജു , സുമി റനീഷ്, സിസ്റ്റര്‍ ക്രിസ്റ്റിൻ സി.ജെ , വിദ്യാര്‍ഥികളായ അന്ന റോസ് സെബാസറ്റ്യൻ, ആൻഡ്രിയ, ഐശ്വര്യ, റോസ്‌ലിറ്റ് , മിലൻ വി.സജിത്ത്, ക്രിസ് ബിൻ തുടങ്ങിയവര്‍ നേതൃത്വം നല്കി.

Post a Comment

Previous Post Next Post