കാപ്പിമല -മഞ്ഞപ്പുല്ല് മേഖലയില്‍ കാട്ടാനക്കൂട്ടം വാഴ നശിപ്പിച്ചു



ആലക്കോട്: കാപ്പിമല, മഞ്ഞപ്പുല്ല് പ്രദേശങ്ങളില്‍ കാട്ടാനകള്‍ കൂട്ടത്തോടെ എത്തി കര്‍ഷകരുടെ വാഴത്തോട്ടം വ്യാപകമായി നശിപ്പിച്ചു.

ബിനോയി വിറകൊടിയനാല്‍, ജെയിൻ വട്ടക്കാട്ട്, ബിനോയി വട്ടക്കാട്ട്, റെജി കോനാല്‍ എന്നിവരുടെ വാഴകളാണ് നശിപ്പിച്ചത്. രണ്ടു ദിവസം ഈ മേഖലയില്‍ തമ്ബടിച്ച കാട്ടാനക്കൂട്ടത്തെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് തുരത്തിയത്. വന്യമൃഗശല്യം നേരിടാൻ സോളാര്‍വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവര്‍ പ്രവര്‍ത്തനരഹിതമാണ്. ഈ പ്രദേശങ്ങളില്‍ സൗരോര്‍ജ തൂക്കുവേലി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. ഇതിനായി പഞ്ചായത്തും എംഎല്‍എയും ഫണ്ട് അനുവദിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Post a Comment

Previous Post Next Post