നാടുകാണി കിന്‍ഫ്രയിൽ പെട്രോള്‍ പമ്പിന് തറക്കല്ലിട്ടു

 


ചപ്പാരപ്പടവ്: പൊതുമേഖലാ സ്ഥാപനമായ കെസിസിപിഎല്‍ വൈവിധ്യവത്കരണ പദ്ധതിയുടെ ഭാഗമായുള്ള മൂന്നാമത്തെ പെട്രോള്‍ പമ്പ് നാടുകാണി കിന്‍ഫ്ര കോമ്ബൗണ്ടില്‍ ആരംഭിക്കുന്നു.

ശിലാസ്ഥാപനം കെസിസിപിഎല്‍ ചെയര്‍മാന്‍ ടി.വി. രാജേഷ് നിര്‍വഹിച്ചു. 


കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോര്‍പറേഷനുമായി സഹകരിച്ചാണ് പമ്ബ് ആരംഭിക്കുന്നത്. മൂന്ന് മാസത്തിനകം പ്രവര്‍ത്തനക്ഷമമാകും. ഇതോടൊപ്പം സിഎന്‍ജി (ഗ്യാസ്) സംവിധാനവും വൈദ്യുതി ചാര്‍ജ്ജിംഗ് സ്റ്റേഷനും സ്ഥാപിക്കും. 


ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്‍റ് സുനിജ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം കെ.വി. രാഘവന്‍, കെസിസിപിഎല്‍ മാനേജിംഗ് ഡയറക്ടര്‍ ആനക്കൈ ബാലകൃഷ്ണന്‍, ഐ.വി. ശിവരാമന്‍, എ. മാധവന്‍, യു. കൃഷ്ണന്‍, ജി. മണികണ്ഠന്‍, എ.കെ. കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post