ജില്ലാ ജൂണിയര്‍ ബേസ്ബോള്‍: ആലക്കോട് എൻഎസ്‌എസ് ഹയര്‍ സെക്കൻഡറി ചാമ്പ്യൻസ്



മട്ടന്നൂര്‍: ജില്ലാ ജൂണിയര്‍ ബേസ് ബോള്‍ ചാമ്ബ്യൻഷിപ്പില്‍ ആണ്‍കുട്ടികളുടെയം പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ ആലക്കോട് എന്‍എസ്‌എസ് ഹയര്‍സെക്കൻഡറി സ്കൂള്‍ ചാന്പ്യൻമാര്‍.

ആണ്‍ കുട്ടികളുടെ വിഭാഗത്തില്‍ മട്ടന്നൂര്‍ എച്ച്‌എസ്‌എസ് രണ്ടാം സ്ഥാനവും എടൂര്‍ സെന്‍റ് മേരീസ് എച്ച്‌എസ്‌എസ് മൂന്നാം സ്ഥാനവു നേടി. 


പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കടത്തുംകടവ് സെന്‍റ് ബാപ്റ്റിസ്റ്റ്, ക്രസന്‍റ് പാലോട്ടുപള്ളി എന്നീ സ്കൂളുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. മട്ടന്നൂര്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ നടന്ന ചാന്പ്യൻഷിപ്പ് നഗരസഭാ കൗണ്‍സിലര്‍ പി.ശ്രീജ ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ബേസ് ബോള്‍ അസോസിയേഷൻ ഒബ്സര്‍വര്‍ വി.വിപിൻ, പി.പി. ബഷീര്‍, എം.ഷമ്ഷുദ്ദീൻ, എം.സി.സുതീഷ്, പി.എസ്.അമല്‍ജിത്, ജിഷ്ണു എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

Previous Post Next Post