വിഴിഞ്ഞം തുറമുഖത്തെ ആദ്യ കപ്പലിന് ഔദ്യോഗിക സ്വീകരണം

 


വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് എത്തിയ ആദ്യ കപ്പലിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഔദ്യോഗിക സ്വീകരണം നൽകി. ബെർത്തിനോട് ചേർന്നു നിൽക്കുന്ന ഷെൻഹുവ 15 കപ്പലിനെയാണ് ബെർത്തിലേക്ക് അടുപ്പിച്ചത്. വാട്ടർ സല്യൂട്ടോടെയാണ് കപ്പലിനെ സ്വീകരിച്ചത്. ചടങ്ങിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അടക്കമുള്ള മന്ത്രിമാരും പ്രതിപക്ഷ നേതാവായ വിഡി സതീശൻ അടക്കമുള്ള വിശിഷ്ടാതിഥികൾ പങ്കെടുത്തു.

Post a Comment

Previous Post Next Post