നടുവില്‍: തളിപ്പറമ്പ് സര്‍ക്കിള്‍ എക്സൈസ് സംഘം പുലിക്കുരുമ്പ്, തട്ടുകുന്ന്, മാങ്കുളം, ചെമ്പേരി ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ വാഷ് പിടികൂടി.
മാങ്കുളത്ത് നിന്നും ഒളിപ്പിച്ചു വച്ച നിലയില്‍ 60 ലിറ്റര്‍ വാഷ് പിടികൂടി നശിപ്പിച്ചു. എക്സൈസ് സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ കെ.കെ. ഷിജില്‍ കുമാറിന്‍റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പ്രിവന്‍റീവ് ഓഫീസര്‍മാരായ പി.ആര്‍. സജീവ്, അഷറഫ് മലപ്പട്ടം, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.ആര്‍. വിനീത്, എം. കമലേഷ്, ഡ്രൈവര്‍ പി.വി. അജിത്ത് എന്നിവര്‍ പങ്കെടുത്തു.

Post a Comment