ലൈംഗികദൃശ്യം കാണിച്ചുള്ള ഭീഷണി; പോലീസിനെ വാട്സാപ്പില്‍ അറിയിക്കാം



തിരുവനന്തപുരം: ലൈംഗികദൃശ്യം കാണിച്ചുള്ള ഭീഷണി ഇനി മുതല്‍ പോലീസിനെ വാട്സാപ്പില്‍ അറിയിക്കാം. വ്യക്തികളുടെ ലൈംഗികദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ ചിത്രീകരിച്ച്‌ മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയും അല്ലാതെയും പണം തട്ടുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് പോലീസിന്റെ ഇടപെടല്‍.

ഇത്തരം ഭീഷണികള്‍, ഇതുമായി ബന്ധപ്പെട്ട സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ എന്നിവ വാട്സാപ്പ് നമ്ബറില്‍ അറിയിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു. നമ്ബര്‍ : 9497980900


ബ്ലാക്ക് മെയിലിങ്, മോര്‍ഫിങ് മുതലായ കുറ്റകൃത്യങ്ങളും ഓണ്‍ലൈൻ സാമ്ബത്തിക തട്ടിപ്പുകളും ഈ വാട്ട്സാപ്പ് നമ്ബറില്‍ അറിയിക്കാവുന്നതാണ്. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, ശബ്ദസന്ദേശം എന്നീ മാര്‍ഗ്ഗങ്ങളിലൂടെ പരാതി നല്‍കാം. ഈ നമ്ബറിലേയ്ക്ക് നേരിട്ടു വിളിക്കാനാവില്ല. ഈ സംവിധാനം 24 മണിക്കൂറും പ്രവര്‍ത്തിക്കും. ആവശ്യമുള്ളപക്ഷം പരാതിക്കാരെ തിരികെ വിളിച്ച്‌ വിവരങ്ങള്‍ ശേഖരിക്കുന്നതാണ്. പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.


 

Post a Comment

Previous Post Next Post