പുഴയില്‍ കുളിക്കാനിറങ്ങി: വാല്‍പ്പാറയില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

 


വാല്‍പ്പാറ: വാല്‍പ്പാറ ചുങ്കത്ത് അഞ്ച് വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു. കോയമ്ബത്തൂര്‍ ഉക്കടത്ത് നിന്നുള്ള വിനോദയാത്ര സംഘത്തിലെ യുവാക്കളാണ് അപകടത്തില്‍പെട്ടത്.

കോയമ്ബത്തൂര്‍ എസ്.എന്‍.വി. കോളേജിലെ ബിരുദ വിദ്യാര്‍ഥികളായ റാഫേല്‍ (19),ധനുഷ് (20),ശരത് (19),അജയ് (20),വിജയ്(20)എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം ഫയര്‍ഫോഴ്‌സെത്തിയാണ് മുങ്ങിയെടുത്തത്. 

രാവിലെ അഞ്ച് മോട്ടോര്‍ ബൈക്കിലായി പത്ത് വിദ്യാര്‍ഥികളാണ് വാല്‍‌പ്പാറയിലെത്തിയിരുന്നത്. വൈകിട്ടോടെ തിരിച്ച്‌ പോകുന്ന വഴിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. മൃതദേഹം വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍.

Post a Comment

Previous Post Next Post