ഒക്ടോബര്‍ മാസത്തെ റേഷൻ വിതരണം നവംബര്‍ രണ്ടുവരെ നീട്ടി

തിരുവനന്തപുരം: ആധാര്‍ ഓതന്റിക്കേഷനിലുണ്ടായ തകരാറുകാരണം ഇന്ന് (ഒക്ടോബര്‍ 31) നാലുമണിമുതല്‍ റേഷൻ വിതരണത്തില്‍ തടസം നേരിട്ടിരുന്നു.
പ്രശ്നം ഭാഗീകമായി പരിഹരിച്ചിരുന്നെങ്കിലും വിതരണത്തില്‍ വേഗതക്കുറവ് അനുഭവപ്പെട്ട സാഹചര്യത്തില്‍ ഒക്ടോബര്‍ മാസത്തെ റേഷൻ വിതരണം നവംബര്‍ 1, 2 തീയതികളിലേക്ക് കൂടി നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Post a Comment

Previous Post Next Post