സംസ്ഥാനത്ത് ഉള്ളിവില കുതിച്ചുയരുന്നു; ഉത്സവ സീസണില്‍ വില കുറഞ്ഞേക്കാം

 


തിരുവനന്തപുരം: സംസ്ഥാനത്ത് ഉള്ളിവിലയില്‍ വന്‍ കുതിപ്പ്. ചെറിയ ഉള്ളിയുടേയും സവാളയുടെയും വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി.

തെക്കന്‍ കേരളത്തില്‍ ചെറിയ ഉള്ളിക്ക് കിലോയ്‌ക്ക് നൂറ് രൂപ വരെയാണ് വില. സവാളയ്‌ക്ക് 70 രൂപ വരെയും. അതേസമയം, ഉത്സവ നാളുകള്‍ക്ക് വില കുറയുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.


കേരളത്തിന് പുറത്തും സവാളക്കും ഉള്ളിക്കും വില കൂടി വരികയാണ്. പതിനഞ്ച് ദിവസത്തിനിടെ അഞ്ചിരട്ടിയോളം വര്‍ധനയാണ് വിലയിലുണ്ടായത്. ഡല്‍ഹിയില്‍ ഒരു കിലോ സവാളയ്‌ക്ക് എഴുപത് മുതല്‍ നൂറ് വരെയാണ് നിലവിലെ വില. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ നടപടികള്‍ തുടങ്ങിയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.


വരും ദിവസങ്ങളില്‍ വില നൂറ് രൂപയിലെത്തുമെന്ന് കച്ചവടക്കാര്‍ പറയുന്നത്. വരുന്ന ഡിസംബര്‍ മാസം വരെ വില കൂടിക്കൊണ്ടിരിക്കുമെന്നാണ് വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനും മുന്നോടിയായാണ് ഉള്ളി കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ വരുന്നത് എന്നതാണ് ശ്രദ്ധേയം.

Post a Comment

Previous Post Next Post