കേരളത്തില്‍ എത്ര ദിവസം ബാങ്കുകള്‍ തുറക്കില്ല? നവംബറിലെ ബാങ്ക് അവധികള്‍ ഇങ്ങനെ



രാജ്യത്ത് ഇത് ഉത്സവ കാലമാണ്. വിവിധ ആഘോഷങ്ങളും പരിപാടികളും പ്രമാണിച്ച്‌ ഇന്ത്യയിലെ ബാങ്കുകള്‍ നവംബറില്‍ 15 ദിവസം അടച്ചിടും.

ബാങ്കിലെത്തി ഇടപാടുകള്‍ നടത്തേണ്ടവര്‍ ഈ അവധികള്‍ അറിഞ്ഞിരിക്കണം. ഇല്ലെങ്കില്‍, അവസാന നിമിഷത്തിലെ അസൗകര്യം ചിലപ്പോള്‍ പലര്‍ക്കും വലിയ നഷ്ടങ്ങളുണ്ടാക്കിയേക്കും. 


അതേസമയം, ബാങ്ക് അവധി ദിവസങ്ങളില്‍ മൊബൈല്‍ ബാങ്കിംഗ്, യുപിഐ, ഇന്റര്‍നെറ്റ് ബാങ്കിംഗ് തുടങ്ങിയ ഡിജിറ്റല്‍ സേവനങ്ങള്‍ തടസമില്ലാതെ തുടരുമെന്ന് ബാങ്ക് ഉപഭോക്താക്കള്‍ അറിഞ്ഞിരിക്കണം.


: ഇത് ഇന്ത്യക്കാര്‍ക്കുള്ള മുകേഷ് അംബാനിയുടെ ദീപാവലി സമ്മാനം; തിരികൊളുത്തുക വമ്ബൻ മാറ്റത്തിന്


മാത്രമല്ല, ഓരോ അവധികളും പല സംസ്ഥാനങ്ങള്‍ക്കും വ്യത്യസ്തമായിരിക്കും. പ്രാദേശിക ആഘോഷങ്ങളും കണക്കിലെടുത്താണ് അവധി. ഗസറ്റഡ് അവധി ദിവസങ്ങളില്‍ രാജ്യവ്യാപകമായി ബാങ്കുകള്‍ അടച്ചിടും.


നവംബറിലെ ബാങ്ക് അവധികള്‍ അറിയാം 


നവംബര്‍ 1 - കന്നഡ രാജ്യോത്സവ്/കര്‍വാ ചൗത്ത്: കര്‍ണാടക, മണിപ്പൂര്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ബാങ്കുകള്‍ക്ക് അവധി.

നവംബര്‍ 10 - വംഗല ഫെസ്റ്റിവല്‍. മേഘാലയയില്‍ ബാങ്കുകള്‍ക്ക് അവധി.

നവംബര്‍ 13 - ഗോവര്‍ദ്ധൻ പൂജ/ലക്ഷ്മി പൂജ: ത്രിപുര, ഉത്തരാഖണ്ഡ്, സിക്കിം, മണിപ്പൂര്‍, രാജസ്ഥാൻ, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ബാങ്കുകള്‍ക്ക് അവധി.


മുകേഷ് അംബാനിയുടെ സ്വപ്ന പദ്ധതി; ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാള്‍ തുറക്കുന്നു


നവംബര്‍ 14 - ദീപാവലി/വിക്രം സംവന്ത്: ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, സിക്കിം എന്നിവിടങ്ങളില്‍ ബാങ്കുകള്‍ക്ക് അവധി.

നവംബര്‍ 15 - ചിത്രഗുപ്ത് ജയന്തി/ലക്ഷ്മി പൂജ: സിക്കിം, മണിപ്പൂര്‍, ഉത്തര്‍പ്രദേശ്, ബംഗാള്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ബാങ്കുകള്‍ക്ക് അവധി.

നവംബര്‍ 20 - ഛത്ത്: ബിഹാറിലും രാജസ്ഥാനിലും ബാങ്കുകള്‍ക്ക് അവധി.

നവംബര്‍ 23 - എഗാസ്-ബാഗ്വാള്‍: ഉത്തരാഖണ്ഡിലും സിക്കിമിലും ബാങ്കുകള്‍ക്ക് അവധി.

നവംബര്‍ 27 - ഗുരുനാനാക്ക് ജയന്തി/കാര്‍ത്തിക പൂര്‍ണിമ/ . ത്രിപുര, മിസോറാം, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒറീസ്സ, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹൈദരാബാദ് - തെലങ്കാന, രാജസ്ഥാൻ, ജമ്മു, ഉത്തര്‍പ്രദേശ്, ബംഗാള്‍, മഹാരാഷ്ട്ര, ന്യൂഡല്‍ഹി, ബിഹാര്‍, ജാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ബാങ്കുകള്‍ക്ക് അവധി.

നവംബര്‍ 30 - കനകദാസ ജയന്തി. കര്‍ണാടകയില്‍ ബാങ്കുകള്‍ക്ക് അവധി.


കേരളത്തില്‍ നവംബറില്‍ ബാങ്കുകള്‍ അടച്ചിടുക 6 ദിവസമായിരിക്കും. ഞായറാഴ്ചകളും രണ്ടാം ശനിയും നാലാം ശനിയും ഇതില്‍ ഉള്‍പ്പെടുന്നു. ദീപാവലി അവധി കേരളത്തില്‍ നവംബര്‍ 12 ഞായറാഴ്ചയാണ്.

Post a Comment

Previous Post Next Post