തിമിരി, കൂവേരി വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടായി: സേവനങ്ങള്‍ സുതാര്യമാകുമെന്ന് മന്ത്രി കെ.രാജൻ


തളിപ്പറമ്പ്: സേവനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാനാണ് റവന്യൂ വകുപ്പില്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളടക്കമുള്ള ഒട്ടേറെ മാറ്റങ്ങള്‍ നടപ്പാക്കിയതെന്ന് റവന്യു മന്ത്രി കെ.രാജൻ പറഞ്ഞു.

റീ ബില്‍ഡ് കേരള ഇനീഷേറ്റീവ് പദ്ധതിയില്‍ ഇള്‍പ്പെടുത്തി നിര്‍മ്മിച്ച തിമിരി,കൂവേരി സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ കെട്ടിടോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

രണ്ടിടത്തും എം.വി.ഗോവിന്ദൻ എം.എല്‍.എ ഓണ്‍ലൈനായി അദ്ധ്യക്ഷത വഹിച്ചു. തിമിരിയില്‍ നടന്ന ചടങ്ങില്‍ തളിപ്പറമ്ബ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം.കൃഷ്ണൻ, ജില്ലാ കളക്ടര്‍ എസ്.ചന്ദ്രശേഖര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സുനിജ ബാലകൃഷ്ണൻ(ചപ്പാരപ്പടവ്), റോജി മാത്യു കന്നിക്കാട്ട്(ആലക്കോട്), ജില്ലാ പഞ്ചായത്ത് അംഗം തോമസ് വക്കത്താനം, ബ്ലോക്ക് പഞ്ചായത്ത് അംഗം ഉനൈസ് എരുവാട്ടി, പഞ്ചായത്ത് അംഗം ജോസഫ് ഉഴുന്നുപാറ, ആര്‍ ഡി ഒ ഇ പി മേഴ്സി, നിര്‍മ്മാണ കമ്മറ്റി കണ്‍വീനര്‍ മാത്യുക്കുട്ടി മേനോനിക്കല്‍ എന്നിവര്‍ സംസാരിച്ചു.

കൂവേരി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടന ചടങ്ങില്‍ തളിപ്പറമ്ബ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. കൃഷ്ണൻ, ജില്ലാ കളക്ടര്‍ എസ് ചന്ദ്രശേഖര്‍, ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വക്കത്താനം, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീജ കൈപ്രത്ത്, പഞ്ചായത്ത് അംഗം എം. മൈമൂനത്ത്, തളിപ്പറമ്ബ് ആര്‍.ഡി.ഒ ഇ.പി.മേഴ്സി തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

Previous Post Next Post