ട്രെയിനില്‍ കളിത്തോക്കുമായി കയറി യാത്രക്കാരെ പരിഭ്രാന്തിയിലാക്കി; നാല് മലയാളി യുവാക്കള്‍ പിടിയില്‍


ട്രെയിനിൽ കളിത്തോക്കുമായി കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തിയ നാല് മലയാളി യുവാക്കള്‍ അറസ്റ്റില്‍. പാലക്കാട് തിരുച്ചെന്തൂര്‍ പാസഞ്ചര്‍ ട്രെയിനിലാണ് സംഭവം.

മലപ്പുറം സ്വദേശി അമീൻ ഷെരീഫ്(19), കണ്ണൂര്‍ സ്വദേശി അബ്ദുല്‍ റസീക്(24), പാലക്കാട് സ്വദേശി ജപല്‍ ഷാ(18), കാസര്‍കോട് സ്വദേശി മുഹമ്മദ്(20) എന്നിവരാണ് അറസ്റ്റിലായത്. 

ഇന്നുച്ചയോടെ കൊടൈക്കനാല്‍ റോഡ് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കയ്യിലുണ്ടായിരുന്ന കളിത്തോക്കെടുത്ത് ഇതില്‍ ബുള്ളറ്റ് നിറയ്ക്കുന്നത് പോലെ കാണിക്കുകയായിരുന്നു. ഇത് കണ്ട യാത്രക്കാര്‍ പരിഭ്രാന്തരാകുകയും റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുകയും ചെയ്തു. 

കൊടൈക്കനാല്‍ റോഡ് റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോള്‍ ഇരുപതോളം വരുന്ന ആര്‍പിഎഫ് സംഘം ട്രെയിൻ വളയുകയും ഇവരെ പിടികൂടുകയുമായിരുന്നു. ഇതോടെ പുറത്തിറങ്ങിയോടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിയിലായി. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

Post a Comment

Previous Post Next Post