സംസ്ഥാനത്ത് മഴ കുറയുന്നു; നേരിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് മഴ കുറയുന്നു. ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒരു ജില്ലയ്ക്കും നിലവിൽ മഴ മുന്നറിയിപ്പില്ല. കഴിഞ്ഞ നാല് ദിവസമായി തുടരുന്ന കനത്ത മഴയ്ക്ക് ഇന്നലെ മുതലാണ് നേരിയ കുറവ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലാണ് നിലവിൽ കനത്ത മഴ റിപ്പോർട്ട് ചെയുന്നത്. അതേസമയം, കനത്ത മഴയിൽ നിരവധി ഇടങ്ങളിൽ നാശനഷ്ടം ഉണ്ടായിട്ടുണ്ട്.

Post a Comment

Previous Post Next Post