കണ്ണൂര്‍: പേരാവൂരില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി പ്ലസ് വൺ വിദ്യാര്‍ത്ഥി മരിച്ചു. പേരാവൂര്‍ നമ്ബിയോടിലെ പി.വി രഞ്ജിനാ(16)ണ് മരിച്ചത്.
കാക്കയങ്ങാട് പാല ഹയര്‍സെക്കൻഡറി സ്‌കൂളിലെ പ്ളസ്വണ്‍ വിദ്യാര്‍ത്ഥിയാണ്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. വീട്ടിലെ കോവണിയിലുണ്ടായിരുന്ന കയര്‍ അബദ്ധത്തില്‍ കഴുത്തില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
നമ്ബിയോടിലെ ബാബു-ശോഭ ദമ്ബതികളുടെ മകനാണ്. സഹോദരങ്ങള്‍: രാഗിൻരാജ്, രാഹുല്‍. പേരാവൂര്‍ പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലിസ്‌കേസെടുത്തിട്ടുണ്ട്.
നേരത്തെ, കണ്ണൂരില്‍ വിദ്യാര്‍ത്ഥിയെ വീട്ടിലെ കിടപ്പുമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു. കണ്ണൂര്‍സിറ്റിക്കടുത്ത് കുറുവയില്‍ ക്രിസ്മസ് അപ്പൂപ്പനായ സാന്താക്ളോസിന്റെ മുഖം മൂടി ധരിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറുവ കാഞ്ഞിരയിലെ മര്‍ഹബയില്‍ നിസാറിന്റെ മകൻ കെ എം ഫര്‍ഹാനാ(18)ണ് ജീവനൊടുക്കിയത്.
തോട്ടട എസ് എൻ ട്രസ്റ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. ചൊവ്വാഴ്‌ച്ച രാത്രി പതിനൊന്നരയോടെ വീട്ടുകാര്‍ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ഫര്‍ഹാനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. തോട്ടട എസ്.എൻ.ട്രസ്റ്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. നിസാര്‍ നീലക്കരമ്മലിന്റെയും കെ.എം.സബ്രീനയുടെയും മകനാണ്. കെ.എം.ജാഫര്‍ സഹോദരനാണ് കണ്ണൂര്‍ സിറ്റി പൊലീസ് ഇൻക്വസ്റ്റ് നടത്തി. ജില്ലാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഖബറടക്കം നടത്തി. സംഭവത്തില്‍ കണ്ണൂര്‍ സിറ്റി പൊലിസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Post a Comment