വായാട്ടുപറമ്പ്: മനുഷ്യഹൃദയങ്ങളില്‍ ദേവാലയങ്ങള്‍ പണിത് കൂട്ടായ്മയുടെ ഒരു സമൂഹമായി രൂപപ്പെടുന്നിടത്താണ് ദേവാലയങ്ങള്‍ക്ക് പ്രസക്തിയെന്ന് തലശേരി ആര്‍ച്ച്‌ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി.
കുടിയേറ്റ മേഖലയിലെ പുരാതന ദേവാലയങ്ങളിലൊന്നായ വായാട്ടുപറമ്ബ് സെന്‍റ് ജോസഫ്സ് ഫൊറോനാ ഇടവകയ്ക്കു വേണ്ടി നിര്‍മിക്കുന്ന പുതിയ പള്ളിയുടെ ശിലാസ്ഥാപനകര്‍മം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മലബാര്‍ കുടിയേറ്റത്തിന്‍റെ ആദ്യ സ്ഥലങ്ങളിലൊന്നായ വായാട്ടുപറമ്ബില്‍ കുടിയേറ്റ ശതാബ്ദിയോടനുബന്ധിച്ച് ഒരു പുതിയ ദേവാലയത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള ശ്രമം ശ്ലാഘനീയമാണെന്ന് ആര്‍ച്ച്‌ബിഷപ് പറഞ്ഞു.
ഫാ. കുര്യാക്കോസ് കളരിക്കല്‍, ഫാ. നോബിള്‍ ഓണംകുളം, ഫാ. ജോസ് പൂവന്നിക്കുന്നേല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഇടവക വികാരി ഫാ. തോമസ് തെങ്ങുംപള്ളി സ്വാഗതം പറഞ്ഞു. ഇടവക കോ-ഓര്‍ഡിനേറ്റര്‍ മാത്യു പുത്തൻപുര, കൈക്കാരന്മാരായ ആന്‍റണി മഞ്ഞളാംകുന്നേല്‍, ജേക്കബ് വളയത്ത്, ജോസ് വട്ടപ്പറമ്ബില്‍, തോമസ് കണ്ണാമ്ബടം, രാജു വരിക്കാംതൊട്ടിയില്‍, റോബി ചെല്ലങ്കോട്ട് , പാരിഷ്കൗണ്‍സില്‍ സെക്രട്ടറി ജയ്സണ്‍ അട്ടാറിമാക്കല്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
മൂന്നുവര്‍ഷം നീളുന്ന വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുസ്വരൂപ പ്രയാണം ആര്‍ച്ച്‌ബിഷപ് ഉദ്ഘാടനം ചെയ്തു. ഇടവകയില്‍നിന്നും നിര്‍മിച്ചുനല്‍കുന്ന ആറാമത്തെ ഭവനത്തിന്‍റെ തറക്കല്ലും വെഞ്ചരിച്ചു. ഒരു കുടുംബത്തിന് വീട് നിര്‍മിക്കാൻ സൗജന്യമായി നല്‍കുന്ന സ്ഥലത്തിന്‍റെ രേഖകളും ചടങ്ങില്‍ ആര്‍ച്ച് ബിഷ്പ് കൈമാറി.
Post a Comment