കളമശ്ശേരി സ്‌ഫോടനക്കേസ് പ്രതി മാർട്ടിൻ ഡൊമിനിക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് തന്നെ ഇയാളെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കും. ഏതെല്ലാം വകുപ്പുകളിലാണ് പ്രതിക്കെതിരെ ചുമത്തിയത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്താനാണ് സാധ്യത. കേന്ദ്ര ഏജൻസികൾ അടക്കം നടത്തിയ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ കൃത്യം താൻ ഒറ്റയ്ക്കാണ് ചെയ്തതെന്ന് മാർട്ടിൻ ആവർത്തിച്ചിരുന്നു.

Post a Comment