നാളെ സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുകൾ സൂചന പണിമുടക്ക് നടത്തും. നിലവിലുള്ള സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുക, വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, ബസുകളില്‍ കാമറ, സീറ്റ് ബെല്‍റ്റ് എന്നിവ ഘടിപ്പിക്കാന്‍ സാവകാശം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും ബസുടമകള്‍ മുന്നറിയിപ്പ് നൽകി.

Post a Comment