ചപ്പാരപ്പടവ് സമ്പൂർണ ഡിജിറ്റല്‍ സാക്ഷരതാ പഞ്ചായത്ത്


ചപ്പാരപ്പടവ്: ചപ്പാരപ്പടവ് പഞ്ചായത്തിനെ സന്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ പഞ്ചായത്തായി പ്രഖ്യാപിച്ചു. എം.വി. ഗോവിന്ദൻ എംഎല്‍എ പ്രഖ്യാപനം നിര്‍വഹിച്ചു.

തളിപ്പറമ്ബ് നിയോജക മണ്ഡലം സമ്ബൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ യജ്ഞം ഇടം പദ്ധതിയിലൂടെയാണ് ചപ്പാരപ്പടവ് ഈ നേട്ടം കൈവരിച്ചത്.

ഡിജിറ്റല്‍ മാധ്യമങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള സമഗ്ര പരിശീലനം നല്‍കുന്നതിലൂടെ ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ എല്ലാ പൗരന്മാരിലേക്ക് എത്തിക്കുകയും അവരെ ഡിജിറ്റല്‍ മേഖലയില്‍ അടിസ്ഥാനപരവും പ്രാഥമികവുമായ അവബോധമുള്ളവരാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് എം.വി. ഗോവിന്ദൻ എംഎല്‍എ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്‍റ് സുനിജ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. 18 വാര്‍ഡുകളിലായി 293 പഠന കേന്ദ്രങ്ങള്‍ വഴി 4415 പേരാണ് ഡിജിറ്റല്‍ സാക്ഷരത നേടിയത്. 

മികച്ച രീതിയില്‍ പ്രവര്‍ത്തനം ഏറ്റെടുത്ത് നടത്തിയ അഞ്ച് റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുള്ള ഉപഹാരം തളിപ്പറമ്ബ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.പ്രേമലത സമ്മാനിച്ചു. തളിപ്പറമ്ബ് മണ്ഡലം കണ്‍വീനര്‍ കെ.സി ഹരികൃഷ്ണന് പഞ്ചായത്തിനുള്ള പ്രശസ്തിപത്രം കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ അബ്ദുള്‍ റഹ്മാന് പരിപാടിയില്‍ പങ്കാളികളായ കുടുംബശ്രീക്കുള്ള പുരസ്കാരം നല്‍കി. 

മണ്ഡലം കോ -ഓര്‍ഡിനേറ്റര്‍ പി.പി ദിനേശൻ ആര്‍.പി മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. കൈറ്റ് തളിപ്പറമ്ബ് വിദ്യാഭ്യാസ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.സുരേന്ദ്രൻ ലിറ്റില്‍ കൈറ്റ് സ്കൂളുകള്‍ക്കുള്ള ഉപഹാരം നല്‍കി. കെ.ജെ. ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ എം.മുഹമ്മദ് അജ്മല്‍, തങ്കമ്മ സണ്ണി, പഞ്ചായത്തംഗം അംഗം കെ.വി രാഘവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഉനൈസ് എരുവാട്ടി, ഷീജ കൈപ്രത്ത്, ഡിജിറ്റല്‍ സാക്ഷരത യജ്ഞം പഞ്ചായത്ത് വൈസ് ചെയര്‍മാന് എം.മൈമൂനത്ത്, കണ്‍വീനര്‍ ഡി.മാത്തുക്കുട്ടി, ലിറ്റില് കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍ പി.ദിനേശൻ, പഞ്ചായത്ത് സെക്രട്ടറി സി.കെ ശ്രീകുമാര്‍, സി.ഡി.എസ് അംഗം ബിന്ദു രാഘവൻ എന്നിവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post