ആലക്കോട്: സംഭരണ കേന്ദ്രങ്ങളുടെ കുറവും വിലത്തകര്‍ച്ചയുംമൂലം തേങ്ങ വിറ്റഴിക്കാനാവാതെ മലയോരത്തെ നാളികേര കര്‍ഷകര്‍.
നിലവില്‍, പച്ചത്തേങ്ങ കിലോയ്ക്ക് 24 രൂപയാണ് വില. 32 രൂപ തറവില പ്രഖ്യാപിച്ചെങ്കിലും സംഭരണ കേന്ദ്രങ്ങളില്‍ മാത്രമാണ് ലഭിക്കുന്നത്. എന്നാല്‍, തേങ്ങ സംഭരണത്തില്‍ നിബന്ധനകള്‍ ഉള്ളതിനാല്‍ കര്‍ഷകരില്‍ ഭൂരിഭാഗവും സംഭരണത്തില്‍ നിന്നും പുറത്താണ്.
സൊസൈറ്റികള്‍ മുഖാന്തിരമല്ലാതെ കൃഷിഭവൻ മുഖേന തേങ്ങ നേരിട്ട് സംഭരിക്കണമെന്നാണ് നാളികേര കര്‍ഷകരുടെ ആവശ്യം. വില തുച്ഛമായതിനാല്‍ തേങ്ങ വില്‍ക്കാതെ പറന്പില്‍ കൂട്ടിയിരിക്കുകയാണ് കര്‍ഷകരില്‍ ഭൂരിഭാഗവും. തേങ്ങ പറിക്കുന്നതിനും പൊതിക്കുന്നതിനും വില്‍ക്കാൻ വണ്ടിയില്‍ കൊണ്ടുപോകുന്നതിനും കൂലി നല്കിയാല്‍ പിന്നെ കര്‍ഷകന് ലഭിക്കുന്നതാകട്ടെ തുച്ഛമായ വിലയും.
കാര്‍ഷിക ഉത്പന്നങ്ങളുടെ വില തകര്‍ച്ച കാരണം കര്‍ഷകര്‍ നട്ടം തിരിയുമ്ബോള്‍ കൃഷിഭവൻ മുഖേന പച്ചത്തേങ്ങ സംഭരിക്കാനുള്ള നടപടി സര്‍ക്കാര്‍ കൈകൊള്ളണമെന്നും കര്‍ഷകൻ കൊണ്ടുവരുന്ന പച്ചത്തേങ്ങ തൂക്കിയെടുത്ത് അപ്പോള്‍ തന്നെ കര്‍ഷകന് പണം നല്‍കുവാനുള്ള സംവിധാനം ഉണ്ടാക്കണമെന്നും ആലക്കോട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ഉമ്മൻചാണ്ടി സര്‍ക്കാര്‍ ഭരിക്കുമ്ബോള്‍ കൃഷിഭവൻ മുഖാന്തിരം പച്ചത്തേങ്ങ സംഭരിച്ച് അപ്പോള്‍ തന്നെ പണം കൊടുക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. അതു പുനഃസ്ഥാപിച്ചുകൊണ്ട് കാര്‍ഷിക മേഖലയില്‍ നട്ടംതിരിയുന്ന കര്‍ഷകരെ സഹായിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് ജോസ് വട്ടമല അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ ചെയര്‍മാൻ പി.ടി.മാത്യു, തോമസ് വെക്കത്താനം, ബിജു പുളിയൻതൊട്ടി, ബാബു പള്ളിപ്പുറം, റോയ് ചക്കാനിക്കുന്നേല്‍, ടോമി കുമ്ബിയാൻമക്കല്‍, ജോഷി കണ്ടത്തില്‍, അപ്പുക്കുട്ടൻ സ്വാമി മഠം, വര്‍ഗീസ് പയ്യമ്ബള്ളി, ജോണ്‍സണ്‍ ചിറവയല്‍ എന്നിവര്‍ പ്രസംഗിച്ചു.
Post a Comment