5 വര്‍ഷത്തിനിടെ റെക്കോര്‍ഡ് നിരക്കില്‍ ഡെങ്കിപ്പനി; മരിച്ചത് 105 പേര്‍



സംസ്ഥാനത്ത് ഡെങ്കിപ്പനി കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയെന്ന് റിപ്പോര്‍ട്ട്.10 മാസത്തിനിടെ 11,804 പേര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. ആകെ 32,453 പേരാണ് ഡെങ്കി ലക്ഷണങ്ങളുമായി ചികിത്സ തേടി. കഴിഞ്ഞ 10 മാസത്തിനിടെ 105 പേരാണ് ഡെങ്കി ലക്ഷണങ്ങളോടെ മരിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 56 ശതമാനം വര്‍ധനവാണ് ഡെങ്കി കേസുകളില്‍ രേഖപ്പെടുത്തുന്നത്. കഴിഞ്ഞവര്‍ഷം 4468 കേസുകള്‍ മാത്രമായിരുന്നു.

Post a Comment

Previous Post Next Post